പറവൂർ: പറവൂർ ഗവ. ഹയർ സെക്കൻഡി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ നഗരസഭയുടെ ശരണാലയം സന്ദർശിച്ചു. ഒമ്പതുകുട്ടികളും രണ്ട് അദ്ധ്യാപകരുമാണ് എത്തിയത്. തങ്ങളുടെ സമ്പാദ്യത്തിൽനിന്ന് സ്വരൂപിച്ച തുകകൊണ്ട് വാങ്ങിയ മുണ്ടും നിത്യോപയോഗ സാധനങ്ങളും പലഹാരങ്ങളും അന്തേവാസികൾക്ക് കൈമാറി. പാട്ടുപാടിയും അവരോടൊപ്പം കുറച്ചുസമയം ചെലവഴിച്ചും അനുഭവങ്ങൾ പങ്കുവെച്ചു. വാർഡ് കൗൺസിലർ സജി നമ്പിയത്ത്, പ്രോഗ്രാം ഓഫീസർ സ്റ്റെല്ല, അദ്ധ്യാപിക അന്ന മിലിൻ, വോളണ്ടിയർ ലീഡർമാരായ ഹൃദ്യ, ശ്രീറാം എന്നിവർ പങ്കെടുത്തു.