പറവൂർ: ഗുണ്ടാപ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന പറവൂർ വെടിമറ താന്നിപ്പാടം ഭാഗത്ത് തോപ്പിൽപ്പറമ്പ് വീട്ടിൽ സജാദിനെ (32) കാപ്പചുമത്തി അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിലാണ് നടപടി. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ദേഹോപദ്രവം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, മോഷണം, വിശ്വാസവഞ്ചന, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, കുറ്റകരമായ ഗൂഢാലോചന, ആയുധനിയമപ്രകാരമുള്ള കേസ് തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമുള്ള കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.