അങ്കമാലി: അപ്പോളോ അഡ്‌ലക്‌സിൽ അത്യാധുനിക കീമോതെറാപ്പി യൂണിറ്റിന്റെേയും അപ്പോളോ പ്രോട്ടോൺ കാൻസർ സെന്ററിന്റേയും ഉദ്ഘാടനം ഡോ. രാകേഷ് ജലാലി, നീലകണ്ണൻ പി. (സി.ഇ.ഒ അപ്പോളോ അഡ്‌ലക്‌സ്), ഹരീഷ് ത്രിവേദി (സി.ഇ.ഒ അപ്പോളോ പ്രോട്ടോൺ) എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
കീമോതെറാപ്പി യൂണിറ്റിന്റെ സേവനത്തിനോടൊപ്പം അപ്പോളോ പ്രോട്ടോൺ സെന്ററിലെ വിദഗ്ദ്ധരായ ഡോ. രാകേഷ് ജലാലി, ഡോ. ശ്രീനിവാസ് ചില്ലുകുറി, ഡോ. അശ്വതി സൂസൻ മാത്യു , ഡോ. സുജിത്കുമാർ മുല്ലപ്പള്ളി എന്നീ വിദഗ്ദ്ധ ഡോക്ടർമാരുടെയും സേവനം ലഭ്യമാണ്.
കാൻസർ ചികിത്സാരംഗത്ത് വിശ്വപ്രസിദ്ധി നേടിയ അപ്പോളോ പ്രോട്ടോണിലെ ഡോക്ടർമാരുടെ സേവനവും ലോകോത്തര പരിചരണവുമാണ് ഇനി കേരളത്തിനു ലഭ്യമാകുന്നതെന്ന് സി.ഇ.ഒ. നീലകണ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. അപ്പോളോ അഡ്‌ലക്സിലെ ഓങ്കോളജി ഡോക്ടർമാരായ ഡോ. ഫിലിപ്പ് ജോർജ്ജ് കുറ്റിക്കാട്ട്,, ഡോ. ഹരികുമാർ ഉണ്ണി എന്നിവരും ജി.എംമാരായ ജോയ് ഗോമസ് , എസ്. നരസിംഹൻ എന്നിവരും സന്നിഹിതരായിരുന്നു.