കൊച്ചി: ദീനദയാൽ ഉപാദ്ധ്യായ അനുസ്മരണവും അഡ്വ.രഞ്ജിത് ശ്രീനിവാസൻ സ്മരണാഞ്ജലിയും സമർപ്പണനിധിയുമായി ജില്ലയിലെ ബൂത്തുസമ്മേളന സമാപന പരിപാടിയിൽ സുരേഷ് ഗോപി .എം.പി. പങ്കെടുക്കും. എറണാകുളം സൗത്ത് മണ്ഡലത്തിലെ ബൂത്ത് 95 സമ്മേളനം ഇന്ന് രാവിലെ 10ന് പാർട്ടി ജില്ലാ ഓഫീസിൽ അദ്ദേഹം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ അറിയിച്ചു. ഫെബ്രുവരി 11 മുതൽ 20 വരെയായി 1500ൽ അധികം ബൂത്തുകളിലെ സമ്മേളനങ്ങളിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തതായി അദ്ദേഹം അറിയിച്ചു.