കോതമംഗലം: കാർഷികവികസന കർഷകക്ഷേമവകുപ്പിന്റെ കേരഗ്രാമം പദ്ധതിക്ക് കോതമംഗലം ബ്ലോക്കിലെ പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിൽ തുടക്കമാകുന്നു. ഉദ്ഘാടനം 25ന് വൈകിട്ട് നാലിന് പോത്താനിക്കാട് വച്ച് കൃഷിമന്ത്രി പി. പ്രസാദ് നിർവ്വഹിക്കും. മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും നാളികേരത്തിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിച്ചുകൊണ്ട് കേരകർഷകരെ സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഉദ്ഘാടനത്തോടനുബന്ധിച്ച് 24ന് കോതമംഗലം ബ്ലോക്കിലെ മുഴുവൻ കൃഷിഭവനുകളിലേയും കർഷകരെ പങ്കെടുപ്പിച്ചുകൊണ്ട് തെങ്ങുകയറ്റം, തേങ്ങപൊതിക്കൽ, തേങ്ങ ചുരണ്ടൽ, ഓലമെടയൽ തുടങ്ങിയ മത്സരങ്ങൾ പോത്താനിക്കാടുവെച്ച് സംഘടിപ്പിക്കും. മത്സരാർത്ഥികൾ മത്സരസാമഗ്രികൾ കൊണ്ടുവരണം. 22ന് വൈകിട്ട് അഞ്ചിനുമുമ്പായി അതാത് കൃഷി ഭവനിൽ പേരും നൽകണം.