കുട്ടമ്പുഴ: കുട്ടമ്പുഴ കൃഷിഭവന്റെ അഭിമുഖത്തിൽ സബ്സിഡി നിരക്കിൽ ടിഷ്യൂകൾച്ചർ വാഴത്തൈ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയൻ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി കെ.എ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ എൽദോസ് ബേബി, കർഷകരായ സിജോ വള്ളോംകുന്നേൽ, ഷിബു മാത്യു, ഗ്രേസി പൈലി, കൃഷി അസിസ്റ്റന്റ് മണി എന്നിവർ പങ്കെടുത്തു.