water

ആലുവ: കാലഹരണപ്പെട്ട പൈപ്പുമാറ്റി സ്ഥാപിക്കാനുള്ള പദ്ധതി നീളുന്നതിനാൽ ദുരിതത്തിലായി തുരുത്ത് നിവാസികൾ. കാലപ്പഴക്കംചെന്ന ഭൂഗർഭപൈപ്പുകൾ നിരന്തരം പൊട്ടുന്നതും കുടിവെള്ളംകൊണ്ട് റോഡ് നിറയുന്നതും സ്ഥിരംകാഴ്ചയാണ്.

തുരുത്ത് പാണ്ടിപ്പുഴ മുതൽ ഉസ്മാനിയവരെ ഒരുകിലോമീറ്ററോളം ദൂരത്തിൽ പുതിയപൈപ്പുകൾ സ്ഥാപിക്കാൻ കരിയാട് ജല അതോറിറ്റി 62 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതല്ലാതെ തുടർനടപടിയില്ല. 30 വർഷംമുമ്പ് സ്ഥാപിച്ച കുടിവെള്ളപൈപ്പുകൾ റോഡിന് വീതികൂട്ടിയതോടെ നടുറോഡിനടിയിയിലായി. വാഹനങ്ങൾ പോകുമ്പോൾ സമ്മർദ്ദം താങ്ങാനാവാതെ പൊട്ടൽ പതിവാണ്.

ജലഅതോറിറ്റിയും പൊതുമരാമത്തും പൈപ്പുകൾ അതിവേഗം മാറ്റി കുടിവെള്ളവിതരണം കാര്യക്ഷമമാക്കണമെന്ന് തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു.