kunnappilly
കുന്നപ്പിള്ളിമല റോഡ് നവീകരിച്ചപ്പോൾ

മൂവാറ്റുപുഴ: നഗരസഭ 12-ാം വാർഡിലെ കുന്നപ്പിള്ളി മലയിലേക്കുള്ള റോഡിന് ശാപമോക്ഷം. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും നിവേദനങ്ങളും നൽകിയിരുന്നു. അഞ്ഞൂറ് മീറ്ററോളം വരുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ കാൽനടയാത്രയും ഇരുചക്രവാഹനയാത്രയും ദുരിതമയമായിരുന്നു. സഹികെട്ട പ്രദേശവാസികൾ തെരുവിലിറങ്ങിയതോടെയാണ് നഗരസഭാ അധികൃതർ റോഡ് നവീകരണത്തിന് തയ്യാറായത്.

ആഴ്ചകൾക്ക്മുമ്പ് അന്യ സംസ്ഥാന തൊഴിലാളികൾ റോഡ് നവീകരണജോലി ആരംഭിച്ചെങ്കിലും നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാർ തടഞ്ഞിരുന്നു. പൊട്ടിപ്പൊളിഞ്ഞ് കുഴിയായിക്കിടക്കുന്ന റോഡിൽ ചെറിയമെറ്റലിട്ട് കുഴിഅടച്ച് പെട്ടെന്ന് ജോലി തീർത്തുപോകുവാൻ ശ്രമിച്ചപ്പോഴാണ് നാട്ടുകാർ റോഡ് നിർമ്മാണം നിർത്തിച്ചത് . തുടർന്ന് ചെറിയമെറ്റലുകൾ വാരിമാറ്റി നല്ല നിലയിലാണ് ടാറിംഗ് പൂർത്തിയാക്കിയത്. റോഡ് നിർമ്മാണത്തിന് അനുവദിച്ച 6ലക്ഷംരൂപയാണ് അനുവദിച്ചത്.