ആലുവ: ചൂണ്ടി ഭാരതമാതാ കോളേജ് ഒഫ് കൊമേഴ്‌സ് ആൻഡ് ആർട്‌സിലെ സോഷ്യൽവർക്ക് ബിരുദ വിദ്യാർത്ഥികൾ എട്ടത്തല തൊരപ്പ് 90 -ാം അങ്കണവാടി സന്ദർശിച്ചു. അങ്കണവാടികളുടെ പ്രവർത്തനം പഠിക്കാനായിരുന്നു സന്ദർശനം. സമ്മേളനം മെമ്പർ അഫ്‌സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷഫീന, എച്ച്.ഒ.ഡി എലിസബത്ത്, ഫീൽഡ് കോ ഓർഡിനേറ്റർ സുമിത്ത്, അങ്കണവാടി ടീച്ചർ ഗീത, ഹെൽപ്പർ രാജം എന്നിവർ പങ്കെടുത്തു.