കോതമംഗലം: മുനിസിപ്പാലിറ്റി 14-ാം വാർഡിൽ മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച അയ്യങ്കാവ് - മാരമംഗലം റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു.10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കൗൺസിലർ ഭാനുമതി രാജു, കെ.പി. മോഹനൻ, സി.പി.എം ലോക്കൽ സെക്രട്ടറി എ.വി. രാധാകൃഷ്ണൻ, കുത്തുകുഴി സഹകരണബാങ്ക് പ്രസിഡന്റ് വി.എം. ബിജുകുമാർ , പ്രദേശവാസികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.