ആലുവ: ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് 107-ാം നമ്പർ ബൂത്ത് സമ്മേളനവും കുടുംബസംഗമവും ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് എ.സി. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എം.കെ. സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആർ. റെജി, ബിനു ഡേവിഡ്, പി.എം. സജി, സി.കെ. സുബ്രഹ്മണ്യൻ, കെ.സി. സനൽ, രാജീവ് കുഞ്ഞൻ എന്നിവർ സംസാരിച്ചു.