കൊച്ചി: ജനാഭിമുഖ കുർബാനയ്ക്ക് നിയമാനുസൃതമായ അനുമതി ആവശ്യപ്പെട്ട് ഇന്ന് രാവിലെ 8.45ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ വിശ്വാസികൾ ഒത്തുചേരും. റിട്ടയേർഡ് ജഡ്‌ജി അഗസ്റ്റിൻ കണിയാംമറ്റം പ്രതിഷേധം ഉദ്ഘാടനം ചെയ്യും. എറണാകുളം അതിരൂപതയുടെ ബിഷപ്പ് ഹൗസിന് മുന്നിൽ നടക്കുന്ന യോഗത്തിൽ പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി ജെരാർദ് പ്രസംഗിക്കും.