തൃപ്പൂണിത്തുറ: ചോറ്റാനിക്കര ദേവി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ ഉത്രം ആറാട്ട് നടന്നു. മുരിയ മംഗലം നരസിംഹസ്വാമി ക്ഷേത്രത്തിലെ കുളത്തിൽ തന്ത്രി പുലിയന്നൂർ സുബ്രമണ്യൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ആറാട്ട് . ഇന്ന് വലിയ കീഴ്ക്കാവിൽ നടക്കുന്ന വലിയ ഗുരുതിയോടെ ക്ഷേത്ര മഹോത്സവത്തിന് സമാപനമാകും.