കൊച്ചി: കേരള വനിതാകമ്മിഷൻ ചിറ്റൂർ വൈ.എം.സി. എ ഹാളിൽ രണ്ടു ദിവസമായി നടത്തിയ സിറ്റിംഗിൽ 42 പരാതികളിൽ തീർപ്പാക്കി. തുടർനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പത്ത് പരാതികൾ പൊലീസ് റിപ്പോർട്ടിനായി അയച്ചു. കക്ഷികൾ ഹാജരാകാത്തുൾപ്പെടെ വിവിധ കാരണങ്ങളാൽ 88 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടർ ഷാജി സുഗുണൻ എന്നിവർ പങ്കെടുത്തു.