df

കൊച്ചി: ജില്ലയിലെ 43 പഞ്ചായത്തുകൾക്കും 9 നഗരസഭകൾക്കും സമഗ്ര ശുചിത്വ പദവി ലഭിച്ചത് ഹരിതകേരളം മിഷന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് ജില്ല റിസോഴ്‌സ് പേഴ്‌സൺ ടി.ഡി.സജീവ് ലാൽ പറഞ്ഞു. തദ്ദേശ സ്വയംഭരണ ദിനാഘോഷം ജില്ലാതലപരിപാടിയുടെ ഭാഗമായി എറണാകുളം ടൗൺഹാളിൽ നടന്ന നവകേരളം പദ്ധതി സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസ്രോതസുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മുന്നൂറിലേറെ കുളങ്ങൾ ശുചീകരിച്ച് പരിപാലിക്കുന്നു. കിണർ വെള്ളം റീചാർജ് ചെയ്യുന്ന പ്രവർത്തനം 60 ശതമാനം പൂർത്തീകരിച്ചു. കുടിവെള്ളത്തിന്റെ നിലവാരം അളക്കുന്നതിനുള്ള നിരവധി ജലനിലവാര ലാബുകൾ ഹയർ സെക്കൻഡറി സ്‌കൂളുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു.