മട്ടാഞ്ചേരി: എ.പി.എൽ റേഷൻ കാർഡ് ബി.പി.എൽ ആയി തരംമാറ്റുന്നതിനുള്ള നടപടികൾ വൈകിയതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയ്ക്ക് റേഷൻ കാർഡ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വീട്ടിലെത്തിച്ച് കൊടുത്തു. സർക്കാരിന്റെ ചുവപ്പുനാടയിൽ കുടുങ്ങി ചിത്തുപറമ്പ് സ്വദേശി ഷംലത്തിന്റെ അപേക്ഷയിന്മേലുള്ള നടപടികൾ പൂർത്തിയാക്കാൻ ഒരു വർഷമെടുത്തു. ഒടുവിൽ തരംമാറ്റിയ കാർഡ് വീട്ടമ്മയ്ക്ക് നൽകാതെ നാലുമാസമായി വീണ്ടും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയായിരിന്നു. കാർഡ് തരംമാറ്റിയിട്ടും ആ വിവരം വീട്ടമ്മയെ അറിയിക്കാൻ അധികൃതർ തയ്യാറായില്ല. നാലുമാസമായി അനുവദിച്ച കാർഡ് റേഷൻ വിഹിതം വാങ്ങിയില്ലെന്ന കാരണത്താൽ കാർഡ റദ്ദാക്കാനുള്ള തയ്യാറെടുപ്പിലായിരിന്നു. അധികൃതർ. ഈ വിവരം അറിഞ്ഞ കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറി ടി എം റിഫാസ് വിഷയത്തിൽ ഇടപെടുകയും കാർഡ് വീട്ടിൽ എത്തിക്കുകയുമായിരുന്നു. ഡി.സി.സി അംഗം എം.എ. മുഹമ്മദാലി, മണ്ഡലം പ്രസിഡന്റ് പി.എം.അസ്ലം, ബ്ളോക്ക് വൈസ് പ്രസിഡന്റ് കെ.ആർ.റജീഷ്, ബ്ളോക്ക് ട്രഷറർ ഹസിം ഹംസ, ബ്ളോക്ക് സെക്രട്ടറിമാരായ ടി.എം.റിഫാസ്, മുജീബ് റഹ്മാൻ, മുഹമ്മദ് ജെറിസ്, മണ്ഡലം ഭാരവാഹികളായ ടി.കെ.അനസ്, എം.നവാബ്, ഷീജ സുധീർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.