പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്തിലെ പാല്യത്തുരുത്ത് പ്രദേശത്തെ കുടിവെള്ളക്ഷാമം പൂർണമായി പരിഹരിക്കുന്നതിനള്ള നടപടികൾ സ്വീകരിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ആലുവ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ തയ്യാറാക്കിയ എസ്റ്റിമേറ്റിന് 2021 -2022 വർഷത്തെ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽനിന്ന് 12ലക്ഷംരൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചു.