പറവൂർ: വടക്കേക്കര പഞ്ചായത്തിൽ കെൽസയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്ത് പ്രസിഡൻറ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവീസ് പാനലംഗം അഡ്വ. ബി.എ. ഈശ്വർ പ്രസാദ്, പാരാ ലീഗൽ വാളണ്ടിയർ ആശ ഷാബു എന്നിവർ നേതൃത്വം നൽകി.