lisy-sebastian
തോട്ടുംമുഖം - തുരുത്തിതോട് സംരക്ഷണഭിത്തിനിർമ്മാണം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തോട്ടുംമുഖം - തുരുത്തിതോട് സംരക്ഷണഭിത്തി നിർമ്മാണം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റസീന നജീബ്, പി.എ. മഹ്ബൂബ് എന്നിവർ സംസാരിച്ചു. പെരിയാറിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കാൻ തുരുത്തി തോടിന്റെ ബാക്കി ഭാഗങ്ങൾ ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമ്മിക്കുമെന്ന് ലിസി സെബാസ്റ്റ്യൻ പറഞ്ഞു.