photo
മുനമ്പം ജെട്ടിയിൽ സംഘടിപ്പിച്ച സായാഹ്നധർണ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: നിർദ്ദി​ഷ്ട മുനമ്പം - അഴീക്കോട് പാലം നിർമ്മാണം മത്സ്യബന്ധനമേഖലയ്ക്ക് വിനാശമാകരുതെന്നും തുറമുഖത്തിന്റെ വ്യാപ്തിയും പരിവർത്തനവും ലക്ഷ്യമാക്കിവേണം പാലംനിർമ്മിക്കേണ്ടതെന്നും ബി.ജെ.പി സംസ്ഥാനസെക്രട്ടറി അഡ്വ.എസ്. സുരേഷ് പറഞ്ഞു. ബി.ജെ.പി. ചെറായി മണ്ഡലംകമ്മിറ്റി മുനമ്പം ജെട്ടിയിൽ സംഘടിപ്പിച്ച സായാഹ്നധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് മുനമ്പം തുറമുഖത്തെ കേന്ദ്രസർക്കാരിന്റെ സർഗമാലപദ്ധതിയിൽ ഉൾപ്പെടുത്തുക, കൊച്ചി തുറമുഖത്തിന് സമാന്തരമായി മുനമ്പം തുറമുഖത്തെ വികസിപ്പിക്കുക, ചരിത്രപ്രാധാന്യമുള്ള മുനമ്പം തുറമുഖത്തെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. കെ.പി. വിജേഷ്, പി.എസ്. ഷൈൻകുമാർ, കെ.കെ. പുഷ്‌കരൻ, അഡ്വ.കെ.എസ്. ഷൈജു, കെ.കെ. വേലായുധൻ, ഇ.എസ്. പുരുഷോത്തമൻ, വി.വി. അനിൽ, പി.ടി. രജീഷ്, ഷബിൻലാൽ എന്നിവർ പ്രസംഗിച്ചു.