poyali
ഇലാഹിയ ആർട്സ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് നേച്ചർ ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ പോയാലി മലയുടെ ശുചീകരണം പായിപ്ര ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ.എം.ഷാജി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ടൂറിസ്റ്റ് കേന്ദ്രമായ പോയാലിമലയെ പേഴക്കാപ്പിള്ളി ഇലാഹിയ ആർട്സ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് നേച്ചർക്ലബ്ബിന്റെ സഹകരണത്തോടെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് ഷാമ്പൂയിംഗ് പോയാലി പദ്ധതിയുടെ ഉദ്ഘാടനം പായിപ്ര ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.എം. ഷാജി നിർവഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും നേച്ചർ ക്ലബ് കോർഡിനേറ്ററുമായ സിജോ കൊട്ടാരത്തിൽ, അദ്ധ്യാപകരായ ബിന്ദു. എസ്, അനഘ, കെ.ടി. മെറിൻ, എൻ.എസ്.എസ് വോളന്റിയർ സെക്രട്ടറി ബിച്ച എം. മാങ്ങാട്ട്, നേച്ചർക്ലബ് സെക്രട്ടറി അനന്ദു വിനയൻ, അഖിൽ, ജ്യോതിക ഷാജി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.