blockpanchayath
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ നിർമ്മല കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ നിർവ്വഹിക്കുന്നു

മൂവാറ്റുപുഴ: പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ ഉപജ്ഞാതാവായ ബൽവന്ത് റായ് മേത്തയുടെ ജന്മദിനം മൂവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ നിർമ്മല കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മേഴ്‌സി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് യൂണിറ്റ് വോളന്റിയർ സെക്രട്ടറി ജെറിൻ ജോൺ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ആർ. രാഗേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.ജി. രാധാകൃഷ്ണൻ, ബെസ്റ്റിൻ ചേറ്റൂർ, ഒ.കെ. മുഹമ്മദ്‌, സിബിൾ സാബു, അഡ്വ. ബിനി ഷൈമോൻ, സെക്രട്ടറി എം.ജി. രതി എന്നിവർ സംസാരിച്ചു.