nreg
കേന്ദ്ര ബഡ്ജറ്റിൽ തൊഴിലുറപ്പ് മേഖലയ്ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ സമരം എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ എക്സിക്യുട്ടീവ് അംഗംകെ.പി രാമചന്ദ്രൻ ഉൽഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കേന്ദ്ര ബഡ്ജറ്റിൽ തൊഴിലുറപ്പ് മേഖലയ്ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ തൊഴിൽകേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു. തൊഴിലുറപ്പ് തൊഴിൽ തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് മുളവൂരിൽ നടന്ന സമരം എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.എം. ഷുക്കൂർ അദ്ധ്യക്ഷതവഹിച്ചു. ഓമന തങ്കപ്പൻ, ശാന്ത ബാബു എന്നിവർ സംസാരിച്ചു.