കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ 12, 13 വാർഡുകളെ ബന്ധിപ്പിക്കുന്ന മൂലേക്കുഴി കനാൽപാലം പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. അശോക്‌കുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.ആർ.വിശ്വപ്പൻ, ജൂബിൾ ജോർജ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എൽസി പൗലോസ്, ശ്രീരേഖ അജിത്, പഞ്ചായത്ത് അംഗം സി.ജി. നിഷാദ്, വി.എസ്. ബാബു, അജിത ഉണ്ണിക്കൃഷ്ണൻ, പ്രീതി കൃഷ്ണകുമാർ, ലീന മാത്യു, എൻ.എ ദാസൻ തുടങ്ങിയവർ സംസാരിച്ചു.