ആലുവ: നഗരസഭ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി യു.സി കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പുഴിത്തറ, മുനിസിപ്പൽ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, കൗൺസിലർമാരായ ജയ്‌സൺ പീറ്റർ, ഷമ്മി സെബാസ്റ്റ്യൻ, കെ. ജയകുമാർ, എം.എം. ജേക്കബ്, എം.എൻ. സത്യദേവൻ, ചിന്നൻ ടി. പൈനാടത്ത്, ഫ്രാൻസിസ് മൂത്തേടൻ, ടി. ചന്ദ്രൻ, അജ്മൽ കാമ്പായി, ജോജോ എം. ഡാനിയൽ, തോമസ് പോൾ, മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു.