നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ചെട്ടികുളം ശാഖാ പ്രസിഡന്റായി എം.സി. ഷാജനെയും വൈസ് പ്രസിഡന്റായി പി.കെ. ഗോപിയെയും സെക്രട്ടറിയായി സുജാത സുനിലിനെയും തിരഞ്ഞെടുത്തു.
കെ.കെ. ഉദയൻ (യൂണിയൻ കമ്മിറ്റി അംഗം), രാജൻ അയ്യംകുളം, പി.കെ. ജോഷി, സി.കെ. ശൈലജ, ഇ.ജി. സുനിൽ, ചിത്തിര രാരീഷ്, മണി ബാലകൃഷ്ണൻ, സിനി സുരേഷ് (ശാഖാകമ്മിറ്റി അംഗങ്ങൾ
), എം.ആർ. സന്തോഷ്, എ.പി. രാജേഷ്, ലീല ശശിധരൻ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തിൽ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ ഉദ്ഘാടനം ചെയ്തു. ശ്രീധരൻ, എം.സി. ഷാജൻ എന്നിവർ സംസാരിച്ചു.