ira

കൊച്ചി: ജനിച്ചതു മുതൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറുമാസം പ്രായമുള്ള ഐറയ്ക്ക് ജീവിതത്തിലേക്ക് മടങ്ങിയെത്താൻ സുമനസുകളുടെ സഹായം വേണം. മുണ്ടക്കയം കരുനിലം ചേറ്റുകുഴി വീട്ടിൽ നിഷാന്തിന്റെയും അൻസുവിന്റെയും മകളായ ഐറ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ജന്മനാ പ്രതിരോധശേഷി ആർജിക്കാൻ കഴിയാത്തതിനാലുണ്ടാകുന്ന അസുഖങ്ങളാൽ നാലുമാസമായി ആശുപത്രിക്കിടക്കയിലാണ് കുട്ടി. പതിവായി ന്യുമോണിയയും മറ്റ് അസുഖങ്ങളുമുള്ളതിനാൽ ഐ.സിയുവിൽ നിന്ന് മാറ്റാൻ പറ്റില്ല. ഇടം കാലിൽ രക്തം കട്ടപിടിച്ച് വലിയ മുറിവുണ്ടായി. ഇത് പ്ലാസ്റ്റിക് സർജറി ചെയ്യാൻ വലിയ തുക ചെലവാകും. ആഹാരം ആമാശയത്തിലേക്ക് എത്താത്തതിനാൽ ട്യൂബ് വഴി ചെറുകുടലിലേക്ക് നേരിട്ട് നൽകുകയാണ്. ശ്വാസം എടുക്കാനും ബുദ്ധിമുട്ടുമുണ്ട്. ഐറയുടെ ജീവൻ നിലനിറുത്താനുള്ള ചികിത്സയ്ക്ക് 10 ലക്ഷം രൂപ ആവശ്യമാണ്. ദീർഘകാലത്തെ ഐ.സി.യു ചികിത്സയും മരുന്നുകളും കൊണ്ടുമാത്രമേ അസുഖം ഭേദമാകൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. പിതാവിന് ചെറിയ ജോലിയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ തുകയാണ് ഏക വരുമാനം. ഒരുദിവസത്തെ ആശുപത്രിച്ചെലവുപോലും താങ്ങാനാകാത്ത അവസ്ഥയിലാണ് കുടുംബം. സഹായിക്കാൻ താത്പര്യമുള്ളവർക്കായി ഐറയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 90929697621078, ഐ.എഫ്.എസ്.സി: IDFB0020101. ഫോൺ: 9747935013