അങ്കമാലി: ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽനിന്ന് വിരമിച്ച ഹോംഗാർഡ് എം.സി. കുട്ടനും യൂണിവേഴ്സിറ്റി അസ്സിസ്റ്റന്റായി നിയമനം ലഭിച്ച് സർവീസിൽനിന്ന് പോകുന്ന എസ്. സച്ചിനും യാത്രഅയപ്പ് നൽകി.
ജില്ലാ ഫയർ ഓഫീസർ എ.എസ്. ജോജി ഇരുവരേയും ആദരിച്ചു. സ്റ്റേഷൻ ഓഫീസർ കെ.എസ്. ഡിബിൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.എം. അബ്ദുൾ നസീർ സ്വാഗതം പറഞ്ഞു. മുനിസിപ്പൽ കൗൺസിലർ അജിത, അസി. സ്റ്റേഷൻ ഓഫീസർ എൻ. ജിജി, ജീവനക്കാരായ പി.വി. പൗലോസ്, ബെന്നി അഗസ്തിൻ, റെജി എസ്. വാര്യർ, ആർ.എൽ. റെയ്സൺ എന്നിവർ സംസാരിച്ചു.