ആലുവ: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ നടപടിക്കെതിരെ മുസ്ലിംലീഗ് എടത്തല പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരസംഗമം ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.ഇ. പരീതുകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. വനിതാലീഗ് സംസ്ഥാന സെക്രട്ടറി സാജിത സിദ്ധീക്ക്, പ്രവാസിലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.കെ. മൂസ, യൂത്ത്ലീഗ് ജില്ലാ വൈസ്‌പ്രസിഡന്റ് പി.എം. നാദിർഷ, മണ്ഡലം ട്രഷറർ പി.കെ.എ ജബ്ബാർ, മണ്ഡലം സെക്രട്ടറി ടി.എ. ബഷീർ, നസീർ കൊടികുത്തുമല, കെ.എച്ച്. ഷാജഹാൻ, സഫീർ ഹുസൈൻ, എം.എ. അഷ്‌കർ, ആബിദ ഷെരീഫ്, ഹസീന ഹംസ, റഷീദ് കരിപ്പായി എന്നിവർ സംസാരിച്ചു.