മൂവാറ്റുപുഴ: കാൻസർ പ്രതിരോധപ്രവർത്തനം ഓരോ പൗരന്റെയും കടമയാണെന്ന് കെ.കെ. ശൈലജ എം.എൽ.എ പറഞ്ഞു. നന്മമരത്തിന്റെ ആഭിമുഖ്യത്തിൽ സേ നോ ടു സ്തനാർബുദ കാൻസർ സെമിനാർ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മലയാളിയുടെ മാറിവന്ന ഭക്ഷണരീതികളും ഉപഭോഗസംസ്കാരവും കാൻസർ അടക്കം നിരവധി രോഗങ്ങളിലേക്ക് നമ്മെ എത്തിക്കുകയാണെന്നും അവർ പറഞ്ഞു. നന്മമരം സ്ഥാപകൻ ഡോ. സൈജു ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.ആർ. രാജീവ്‌ ക്ലാസെടുത്തു. സമീർ സിദ്ധീഖി, ഷാജഹാൻ രാജധാനി, ഡോ. എ.പി. മുഹമ്മദ്‌, ബൈജു എം ആനന്ദ്, സക്കീർ ഒതലൂർ, മുഹമ്മദ്‌ ഷാഫി, ഷീജ നൗഷാദ്, ഹഫ്‌സത് ടി എസ്, സുൽഫിക്കർ അമ്പലക്കണ്ടി, സിന്ധു. ആർ, രാജശ്രീ. എസ്, ഹരീഷ്‌കുമാർ, അർച്ചന ശ്രീകുമാർ, സിദ്ധീഖ്. പി , ഷഹന എന്നിവർ സംസാരിച്ചു.