മൂവാറ്റുപുഴ: കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാസമ്മേളനം സംസ്ഥാന സീനിയർ എക്സിക്യുട്ടീവ് അംഗം ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ബിജു കെ.ജോൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവഹകസമിതി അംഗം വിൻസെന്റ്, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി അനൂബ് ജോൺ, ട്രഷറർ ജോബി കുര്യാക്കോസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജൂണോ ജോർജ്, ജോസ് പി.ജെ, സെലിന ജോർജ്, സാദിഖ് എം.എ, ഷാജി ജോൺ, ജയ്സൺ പോൾ, ബിജു എം.പോൾ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ബിജു കെ. ജോൺ (പ്രസിഡന്റ് ), പ്രവീൺ ഗോപിനാഥ് (വൈസ് പ്രസിഡന്റ് ) അനൂബ് ജോൺ (സെക്രട്ടറി), ബിജു എം. പോൾ (ജോയിന്റ് സെക്രട്ടറി), ഷാജി ജോൺ (ട്രഷറർ) എന്നിവരേയും ജില്ലാ കൗൺസിൽ അംഗങ്ങളായി ജൂണോ ജോർജ്, സൈബി സി .കുര്യൻ, സെലിൻ ജോർജ്, ജോബി കുര്യാക്കോസ് എന്നിവരേയും അക്കാഡമിക് കൗൺസിൽ ചെയർമാനായി ബിനു ഇ.പി എന്നിവരേയും തിരെഞ്ഞെടുത്തു.