ആലുവ: എസ്.എൻ.ഡി.പി യോഗം കീഴ്മാട് ശാഖയിൽ അഞ്ചാമത് ഗുരുദേവ പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയെ ശാഖാ പ്രസിഡന്റ് എം.കെ. രാജീവും സെക്രട്ടറി എം.കെ. ഗിരീഷും ചേർന്ന് പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. പ്രാർത്ഥനയ്ക്കും സമർപ്പണത്തിനുംശേഷം സ്വാമിയെ വിവിധ പോഷക സംഘടനകൾ ആദരിച്ചു. സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി.
യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് നിർമ്മൽകുമാർ, കെ.വി. കുമാരൻ, പി.പി. സുരേഷ്, പി.സി. ശിവൻ, സി.ബി. ദിലീപ്, ബാബു, എം.ജി. ഷിബു, സുധി ജനാർദ്ദനൻ, അജിത രഘു, ഓമന പ്രസാദ്, ശ്രീജ ഗിരീഷ്, കെ.കെ. സത്യൻ, വിജയൻ കണ്ണന്താനം, എം.പി. നാരായണൻകുട്ടി എന്നിവർ സംസാരിച്ചു.