cpm
സി.പി.എം. സംസ്ഥാന സമ്മേളന പ്രചരണത്തിൽ ശ്രീ മൂല നഗരത്ത്കെ.റെയിൽ ചിത്രത്തിൽ നേതാക്കളുടെ ചിത്രങ്ങളോടുകൂടിയ പടുകൂറ്റൻ ബോർഡ് .

കാലടി:സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ശ്രീമൂലനഗരം സൗത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കെ- റെയിൽ മാതൃകയിലുള്ള ബോർഡ് സ്ഥാപിച്ചത് ശ്രദ്ധയാകർഷിക്കുന്നു. ശ്രീമൂലനഗരം കനറാബാങ്ക് കവലയിലാണ് പടുകൂറ്റൻ ബോർഡ് വെച്ചിരിക്കുന്നത്. 20അടി നീളവും ആറടി ഉയരത്തിലുമാണ് രൂപകല്പന. ബ്രാഞ്ച് അംഗം എം.പി. മുഹമ്മദാണ് രൂപകല്പന. ചുറ്റും ഹാലൊജൻ ബൾബ് ഘടിപ്പിച്ചിട്ടുണ്ട്. നേതാക്കളുടെ ചിത്രങ്ങളുമുണ്ട്. ജില്ലാ കമ്മറ്റിഅംഗം എൻ.സി. ഉഷാകുമാരി, ലോക്കൽ സെക്രട്ടറി എം.പി. അബു, എം.എം. ഗിരീഷ്, എം.എ. ഷഫീക്ക്, എം.പി. ബാബു, ഷാഫി അബ്ദുൾകരിം, വി.എ. അസീസ്, നജീബ് മേത്തർ എന്നിവർ നേതൃത്വം നൽകി.