
കൊച്ചി: ഗവർണർ പോലെയുള്ള ഭരണഘടനാസ്ഥാപനങ്ങളെ രാഷ്ട്രീയതാത്പര്യത്തോടെ അപമാനിക്കാനുള്ള ശ്രമം ഭരണ - പ്രതിപക്ഷ നേതാക്കൾ അവസാനിപ്പിക്കണമെന്ന് സുരേഷ് ഗോപി എം.പി ആവശ്യപ്പെട്ടു. രാഷ്ട്രീയകൊലപാതകങ്ങൾ സംസ്കാരമുള്ള ഒരു ജനതയ്ക്കും ഭൂഷണമല്ല. സംസ്ഥാനത്തിന്റെ ആവാസ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണ് കെ-റെയിൽ പദ്ധതി. കേരളത്തിന്റെ പരിസ്ഥിതിയെക്കുറിച്ചു കൂടി ചിന്തിച്ചുവേണം വികസന പദ്ധതികൾ നടപ്പാക്കാനെന്നും സുരേഷ് ഗോപി പറഞ്ഞു. എറണാകുളം സൗത്ത് മണ്ഡലത്തിലെ ബി.ജെ.പി ബൂത്ത് സമ്മേളനം. ദീനദയാൽ ഉപാദ്ധ്യായ സ്മൃതിദിനാചരണം, അഡ്വ. രഞ്ജിത് ശ്രീനിവാസൻ അനുസ്മരണം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.