pinappil

മൂവാറ്റുപുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ആസാദി കാ അമൃത്‌ മഹോത്സവത്തോടനുബന്ധിച്ച് തപാൽ വകുപ്പ് പ്രത്യേകകവർ പുറത്തിറക്കിയതോടെ വാഴക്കുളം പൈനാപ്പിളിന് അംഗീകാരം നൽകി. പൈനാപ്പിളിന്റെ ചിത്രത്തിനൊപ്പം പൈനാപ്പിൾ കർഷകരുടെ സംഘടനയായ ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷന്റെ വാഴക്കുളം വിലാസവും തപാൽ മുദ്രയോടൊപ്പം കവറിൽ ചേർത്തിട്ടുണ്ട്. പ്രത്യേകകവറിന്റെ പ്രകാശനം ശനിയാഴ്ച രാവിലെ വാഴക്കുളം തപാലാഫീസിൽ മദ്ധ്യമേഖല പോസ്റ്റ് മാസ്റ്റർ ജനറൽ മറിയാമ്മ തോമസ് നിർവഹിച്ചു. മഞ്ഞള്ളൂർ പഞ്ചായത്തു പ്രസിഡന്റ് ആൻസി ജോസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ സെക്രട്ടറി ജോജോ ജോസഫ് വടക്കുംപാടം പങ്കെടുത്തു.