മൂവാറ്റുപുഴ: മുസ്ലിം യൂത്ത്ലീഗ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി 26 27 തീയതികളിൽ എടത്തല ശാന്തിഗിരിയിൽ വെച്ച് നടത്തുന്ന ദ്വിദിന നേതൃക്യാമ്പ് 'ചലനം 2022' ന്റെ ലോഗോ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ .എം .അബ്ദുൽ കരീം പ്രകാശിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എ. ആരിഫ്, ജനറൽ സെക്രട്ടറി കെ.എസ്. സുലൈമാൻ, സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് ഇയാസ്, ഭാരവാഹികളായ സൈഫുദ്ദീൻ ടി.എ, നിസാമുദ്ദീൻ തെക്കേക്കര, സിദ്ദിഖ് എം.എസ്, നിജാസ് ജമാൽ, അൻസാർ വിളക്കത്ത്, ശിഹാബുദ്ദീൻ ഇ.എം, ശിഹാബ് മുതിരക്കാലായിൽ, അഷ്റഫ് കടങ്ങനാട്ട് തുടങ്ങിയവർ പങ്കെടുത്തു.