1
കൊച്ചി ഹാർബർ

തോപ്പുംപടി: കേന്ദ്ര സർക്കാർ അംഗീകാരത്തോടെ കൊച്ചി ഫിഷറീസ് ഹാർബർ നവീകരണം ആദ്യഘട്ടം ഈ വർഷം പൂർത്തികരിക്കും. സമുദ്രോത്പന്ന വികസന അതോറിട്ടി (എം.പി.ഇ.ഡി.എ) യും കൊച്ചി തുറമുഖ ട്രസ്റ്റും സംയുക്തമായാണ് ഹാർബർ നവീകരണം നടത്തുന്നത്. കേന്ദ്രഫിഷറീസ് സെക്രട്ടറി, എം.പി.ഇ.ഡി എ അധികൃതർ തുടങ്ങിയവർ ഹാർബർ സന്ദർശിച്ചിരുന്നു. തുടർന്ന് മെച്ചപ്പെട്ട സൗകര്യങ്ങൾക്കായി പദ്ധതിയിൽ ചെറു

മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു. ജലശുചീകരണ പ്ലാന്റ് , വിശ്രമ കേന്ദ്രം, തുടർഅറ്റകുറ്റപ്പണികൾ എന്നിവയിലാണ് ചെറു മാറ്റങ്ങളുണ്ടായത്. 140 കോടി രൂപയുടെ പദ്ധതിയിൽ മെച്ചപ്പെട്ട സൗകര്യങ്ങളുമായാണ് ഹാർബർ നവീകരണം നടക്കുന്നത് . ഈ മാറ്റങ്ങളോടെയാണ് കൊച്ചി തുറമുഖ ട്രസ്റ്റ് കേന്ദ്ര സർക്കാരിന് ഡി.പി.ആർ സമർപ്പിച്ചത്. സർക്കാർ അംഗീകരിച്ചതോടെയാണ് നിർമ്മാണത്തിന് പ്രതീക്ഷയുണർന്നത്. വിശാലമായ ലാൻഡിംഗ് സൗകര്യം, ലേലഹാൾ , ശീതികരണശാല, ഐസ് പ്ലാന്റ്, ആധുനിക മത്സ്യകൈമാറ്റ സംവിധാനം, പാർക്കിംഗ് സൗകര്യം, ശുചിത്വസംവിധാനം, വിശ്രമകേന്ദ്രം, വില്പനശാലകൾ, മലിനജല ശുദ്ധീകരണ പ്ലാന്റ് എന്നിവയാണ് പദ്ധതിയിലുൾപ്പെടുന്നത്.