
കൊച്ചി: വേനൽച്ചൂടിൽ പൊട്ടുവെള്ളരിയെ ജനകീയമാക്കാൻ എറണാകുളം കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ പദ്ധതി. പൊട്ടുവെള്ളരിയുടെ ഗുണമേന്മയെക്കുറിച്ച് ബോധവത്കരണം നടത്തുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണുള്ളത്.
ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കെ.വി.കെ നടത്തിയ പൊട്ടുവെള്ളരി പ്രദർശനകൃഷിയുടെ വിളവെടുപ്പ് 24ന് ജനകീയ പങ്കാളിത്തത്തോടെ നടത്തും. ആലങ്ങാട് കല്ലുപാലം നല്ലേലിപ്പടിയിലെ കർഷകൻ വർഗീസിന്റെ തോട്ടത്തിലെ വിളവെടുപ്പുത്സവത്തിൽ വിവിധതരം പൊട്ടുവെള്ളരി ജ്യൂസുകൾ പരിചയപ്പെടുത്തും. പൊട്ടുവെള്ളരി കൃഷിക്ക് ചെയ്യാൻ താത്പര്യമുള്ളവർക്ക് മാർഗനിർദ്ദേശങ്ങൾ നൽകും. ഫോൺ: 9746469404.