ആലുവ: ശതാബ്ദി നിറവിൽ നിൽക്കുന്ന ആലുവ നഗരസഭയുടെ 2022 -23 വർഷത്തെ ബഡ്ജറ്റ് അവതരണം നാളെ നടക്കും. രാവിലെ 11ന് കൗൺസിൽ ഹാളിൽ വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ ഹിഷാം അവതരപ്പിക്കും.ബഡ്ജറ്റ് ചർച്ചയും കൗൺസിൽ അംഗീകാരവും തേടുന്നത് ബുധനാഴ്ച രാവിലെ 11ന് നടക്കുന്ന കൗൺസിൽ യോഗത്തിലാകും. ശതാബ്ദി ആഘോഷം മാസങ്ങൾ പിന്നിട്ടെങ്കിലും കായിക മത്സരങ്ങൾ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. ശതാബ്ദി സ്മാരകം ഉൾപ്പെടെയുള്ള പദ്ധതികളൊന്നും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ഇതിനുള്ള ചില പദ്ധതികൾ ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന.