photo
വനമിത്ര പുരസ്‌കാരം കരസ്ഥമാക്കിയ എടവനക്കാട് ഐ. ബി. മനോജിനെ ഇക്ബാൽ സ്മാരക വായനശാല ഭാരവാഹികൾ ആദരിക്കുന്നു

വൈപ്പിൻ: വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രിയുടെ വനമിത്ര പുരസ്‌കാരം നേടിയ എടവനക്കാട് സ്വദേശിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതിജീവനത്തിന്റെ പ്രചാരകനുമായ ഐ.ബി. മനോജിനെ എടവനക്കാട് ഇക്ബാൽ സ്മാരക വായനശാല പ്രവർത്തകർ ആദരിച്ചു. അദ്ദേഹം വളർത്തി ഉണ്ടാക്കിയ വനത്തിനുള്ളിൽ നടന്ന ചടങ്ങിൽ വായനശാല പ്രസിഡന്റ് ബേസിൽ മുക്കത്ത് പൊന്നാട അണിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. പി.എൻ. തങ്കരാജ് ഉപഹാരം സമർപ്പിച്ചു. ദാസ് കോമത്ത്, സെക്രട്ടറി എൻ.എ. ബിനോയ്, പി. സജീവ്, പി.സി. ഷെൽട്ടൻ എന്നിവർ പങ്കെടുത്തു.