df

കൊച്ചി: ജില്ലയിൽ ഇന്നലെ 767 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കംവഴി 541 പേർക്കും ഉറവിടമറിയാത്ത 221 പേർക്കും 4 ആരോഗ്യപ്രവർത്തകർക്കുമാണ് രോഗം. ഇന്നലെ 1659 പേർ രോഗമുക്തി നേടി. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത് 12,805 പേരാണ്. ഇന്നലെ 372 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 48 ആദ്യ ഡോസും 308 രണ്ടാം ഡോസുമാണ്. കൊവിഷീൽഡ് 336 ഡോസും 36 ഡോസ് കൊവാക്‌സിനുമാണ് വിതരണം ചെയ്തത്. കരുതലായി 16 ഡോസ് വാക്‌സിനാണ് ഇന്നലെ വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 59,43,318 ഡോസ് വാക്‌സിനാണ് നൽകിയത്.