
ആലുവ: കെ-റെയിൽ കടന്നുപോകുന്ന പാതയിലൂടെ യു.ഡി.എഫ് എടത്തല മണ്ഡലം കമ്മിറ്റി കെ-റെയിൽ വിരുദ്ധ വിശദീകരണ പദയാത്ര സംഘടിപ്പിച്ചു. നാലാംമൈലിൽ അൻവർ സാദത്ത് എം.എൽ.എ ജാഥ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തുതലത്തിൽ യു.ഡി.എഫ് നടത്തുന്ന ആദ്യ പ്രത്യക്ഷസമരമാണ് എടത്തലയിൽ നടന്നത്. മണ്ഡലം ചെയർമാൻ കെ.എം. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ വി.ഇ. പരീത് കുഞ്ഞ്, നേതാക്കളായ തോപ്പിൽ അബു, എം.കെ.എ. ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു.