
കൊച്ചി: ബാർ കൗൺസിൽ ഒഫ് കേരള ചെയർമാനായി കെ.എൻ. അനിൽകുമാർ, ഓണററി സെക്രട്ടറിയായി മുൻ ചെയർമാൻ അഡ്വ. ജോസഫ് ജോൺ, വൈസ് ചെയർമാനായി അഡ്വ. സി.എസ്. അജിതൻ നമ്പൂതിരി എന്നിവരെ തിരഞ്ഞെടുത്തു. പെരുമ്പാവൂർ ബാറിലെ പ്രമുഖ അഭിഭാഷകനായ അനിൽകുമാർ ബാർ കൗൺസിൽ വൈസ് ചെയർമാൻ, അച്ചടക്ക സമിതി ചെയർമാൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.