കൊച്ചി: ശിവസേന എസ്.എൻ.പുരം യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് സജി തുരുത്തികുന്നേൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്പ്രസിഡന്റ് കെ.എ. സ്മിജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി കെ.വൈ. കുഞ്ഞുമോൻ, ആലുവ മണ്ഡലം പ്രസിഡന്റ് എ. മുത്തുകൃഷ്ണൻ, മണ്ഡലം സെക്രട്ടറി മുരളീധരൻ ആലുവ, യൂണിറ്റ് സെക്രട്ടറി വി.എസ്. സാബു, എം.ആർ.ഷിബു എന്നിവർ സംസാരിച്ചു.