
മൂവാറ്റുപുഴ: രാത്രിയുടെ മറവിൽ സ്‌റ്റേഡിയം ഗ്രൗണ്ടിനടുത്തും കീഴ്കാവിൽ തോട്ടിലേക്കും ചാക്കിൽനിറച്ച നിലയിൽ ആറവുമാലിന്യം തള്ളി. നഗരത്തിലൂടെ ഒഴുകുന്ന കീഴ്കാവിൽ തോട് മൂവാറ്റുപുഴയാറിലെ വാട്ടർ അതോറിറ്റിയുടെ ജലശുദ്ധീകരണശാലയുടെ ക്യാച്ച്മെന്റ് ഏരിയയിലേക്കാണ് ഒഴുകിയെത്തുന്നത്.
രണ്ടാഴ്ചമുമ്പ് ചാലിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് അറവുമാലിന്യം തള്ളിയിരുന്നു. അറവുമാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.