mobile-tower

കൊച്ചി: മൊബൈൽ ടവർ സ്ഥാപിക്കാൻ 50 ചതുരശ്ര മീറ്റർ പരിധിയിലുള്ള എല്ലാ വീട്ടുകാരുടെയും അനുമതി വേണമെന്ന തൃശൂർ നഗരസഭാ സെക്രട്ടറിയുടെ 2016 ഫെബ്രുവരി 19ലെ സർക്കുലർ ഹൈക്കോടതി റദ്ദാക്കി. റിലയൻസ് ജിയോ ഇൻഫോകോം നൽകിയ ഹർജിയിൽ ജസ്റ്റിസ് ഷാജി. പി.ചാലിയുടേതാണ് വിധി. 2019ലെ കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് ചട്ടം 132 പ്രകാരം മൊബൈൽ ടവർ (ടെലികമ്മ്യൂണിക്കേഷൻ ടവർ) സ്ഥാപിക്കാൻ തൊട്ടടുത്ത ഭൂവുടമയുടെ അനുമതി മതിയാകും. ടവറുകളുടെ നിർമ്മാണം ഏതു സോണിലും അനുവദനീയമാണെന്നും വ്യവസ്ഥയുണ്ട്. ആ നിലയ്ക്ക് നഗരസഭാ സെക്രട്ടറിയുടെ സർക്കുലർ നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.