a

കുറുപ്പംപടി: കീഴില്ലം ത്രിവേണിയിലെ ഐ.എൽ.എം ആർട്സ് കോളേജിലെ യുവ അദ്ധ്യാപകനെ മൂന്നുദിവസമായി കാണ്മാനില്ല. പല്ലാരിമംഗലം അടിവാട് വലിയപറമ്പിൽ വീട്ടിൽ അബു താഹിറിനെയാണ് കാണാതായതായി കുറുപ്പംപടി പൊലീസിൽ സഹോദരൻ പരാതി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് കെ.എൽ 06 ജി-546 നമ്പറിലുള്ള ഹോണ്ട ബൈക്കിൽ വണ്ടമറ്റം അമ്പക്കറിലുള്ള പള്ളിയിൽ പോകാനായി കോളേജിൽ നിന്ന് ഇറങ്ങിയതാണ്. അബുവിനെക്കുറിച്ചോ വാഹനം സംബന്ധിച്ചോ വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് കുറുപ്പംപടി പൊലീസ് അറിയിച്ചു. ഫോൺ: 9207130213