തൃക്കാക്കര: തുതിയൂർ ഏരൂർ പാലം നിർമ്മാണത്തിനാവശ്യമായ തുക ബഡ്‌ജറ്റിൽ ഉൾപ്പെടുത്തുമെന്ന് സി.പി.എം ജില്ലാസെക്രട്ടറി സി.എൻ മോഹനൻ പറഞ്ഞു. പദ്ധതിപ്രദേശം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.1957 ലെ ആദ്യ സർക്കാർ തുടങ്ങിവച്ച പാലം പണി തുടർ സർക്കാരുകളുടെ കാലത്ത് സാദ്ധ്യമായിരുന്നില്ല. പാലം റീഡിസൈൻ ചെയ്ത് പ്രൊജക്റ്റ് എസ്റ്റിമേറ്റ് പാസാക്കി ആക്കി 30 കോടി രൂപ രൂപ പദ്ധതിക്കായി നിശ്ചയിച്ചു. ആദ്യഗഡുവായി അഞ്ചു കോടി 75 ലക്ഷം രൂപ രൂപ അനുവദിക്കുകയും ചെയ്തു. ഈ ബഡ്‌ജറ്റ് കാലത്ത് അംഗീകരിച്ചു ഫണ്ട് വകയിരുത്തി നടപ്പാക്കുന്നതിനാണ് എൽ.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര,തൃപ്പൂണിത്തുറ,ഏലൂർ, കൊച്ചിൻ കോർപ്പറേഷൻ മുൻസിപ്പൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തൃക്കാക്കര ഏരൂർ പാലം. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം സി.എം ദിനേശ് മണി മണി സി.പി.എം എറണാകുളം ജില്ലാസെക്രട്ടറിയേറ്റ് അംഗം സി.കെ പരീത്, സി.പി.എം തൃക്കാക്കര ഏരിയാകമ്മിറ്റി സെക്രട്ടറി എ.ജി ഉദയകുമാർ,തൃക്കാക്കര ഏരിയാകമ്മിറ്റി അംഗങ്ങളായ എൻ.പി ഷണ്മുഖൻ ,കെ.ആർ ജയചന്ദ്രൻ ,തൃക്കാക്കര നഗരസഭ പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്രബാബു സി\.പി.എം ലോക്കൽ സെക്രട്ടറി സി.പി സാജൽ, തുതിയൂർ എരൂർ പാലം ആക്ഷൻ കൗൺസിൽ ഭാരവാഹികളായ അഡ്വ.ജോർജ് ജോസഫ്, കുമാരൻ തിരുമേനി, ജയിംസ് ചിറകാലത്ത്, പി എ വിജയൻ എന്നിവരും സി.പി.എം ജില്ലാ സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു.