
മൂവാറ്റുപുഴ: അശരണരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മൂവാറ്റുപുഴ നിർമ്മല ഹൈസ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ 'നാം" പ്രവർത്തനം ആരംഭിച്ചു. 'വിദ്യാ കിരൺ" എന്ന ഈ സ്കോളർഷിപ്പ് പദ്ധതിയിൽ 9,10,11 ക്ലാസുകളിലെ കുട്ടികൾക്ക് സഹായം നൽകും.
നിർദ്ധനരുടെയും ഗുരുതര രോഗബാധിതരുടെയും കുട്ടികൾ, വിധവകളുടെ പെൺമക്കൾ തുടങ്ങിയവർക്കാണ് സ്‌കോളർഷിപ്പ് നൽകുക. ആദ്യഘട്ടത്തിൽ നിർമ്മല സ്കൂളിലെ തിരഞ്ഞെടുക്കപ്പെടുന്ന 25 കുട്ടികൾക്ക് ഈ വർഷം സ്കോളർഷിപ്പ് നൽകും. കല, കായികരംഗങ്ങളിൽ മികവ് പുലർത്തുന്നവർക്കും സ്കോളർഷിപ്പ് ലഭിക്കും.
അർഹരായവരെ കണ്ടെത്താനുള്ള സെലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ യോഗം ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിയും മൂവാറ്റുപുഴ എം.എൽ.എയുമായ ഡോ.മാത്യു കുഴൽനാടൻ നിർവഹിച്ചു. നാം പ്രസിഡന്റ് അഡ്വ.ഒ.വി. അനീഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ.ആന്റണി പുത്തൻകുളം, പൂർവ്വ വിദ്യാർത്ഥിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഉല്ലാസ് തോമസ്, നാം വൈസ് പ്രസിഡന്റുമാരായ സെൻ ചെറിയാൻ, ഡോ.സാറ നന്ദന, ചീഫ് കോ-ഓർഡിനേറ്റർ പോൾ ടി. തോമസ്, ട്രഷറർ ശിവദാസ് ടി. നായർ, സെക്രട്ടറി ബാബു ജോസഫ്, ബബിത നെല്ലിക്കൽ, പ്രദീപ്. വി., മാനോജ് കെ.വി., ഡോ.ഏലിയാസ് തോമസ്, ഡോ.കലാ ബേബി തോട്ടം, ജെറി തോമസ്, രഞ്ജിത്ത് കലൂർ, ഡയാന ജോൺ തുടങ്ങിയവർ സംസാരിച്ചു.