
കുറുപ്പംപടി: വാണിയപ്പിള്ളി ഗവ. എൽ.പി സ്ക്കൂളിൽ മാതൃഭാഷാ ദിനാചരണവും വായനാ ചങ്ങാത്തവും നടന്നു. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പോൾ കെ. പോൾ അദ്ധ്യക്ഷത വഹിച്ചു. ഗുരുശ്രേഷ്ഠ അവാർഡ് നേടിയ ഓമന സി.എ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ വൽസ വേലായുധൻ, സോമി ബിജു, അനാമിക ശിവൻ, പി.ടി.എ.വൈസ് പ്രസിഡന്റ് ടി.കെ. ബിജു, ആനി പി.വി, മേരി, ടെസി എന്നിവർ പ്രസംഗിച്ചു.